അടിമാലി: മുക്കുടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെ മുറി കുത്തിതുറന്ന് വാര്‍പ്പ് ഉള്‍പ്പെടെയുള്ള സമാഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആനച്ചാല്‍ ഈട്ടിസിറ്റി കുറ്റിയില്‍ സുരേഷ് (കുട്ടിച്ചാത്തന്‍-40), ആനച്ചാല്‍ ഐക്കരയില്‍ ബെന്നി (42) എന്നിവരെയാണ് വെള്ളത്തൂവല്‍ എസ്.ഐ. സജി എന്‍. പോളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മങ്കുവ സ്വദേശി ഷൈസിനായി തെരച്ചില്‍ തുടരുകയാണ്.
സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ സുരേഷിന്റെ ഓട്ടോയില്‍ പള്ളിയിലെത്തി പൂട്ട് തകര്‍ത്തായിരുന്നു മോഷണമെന്നു പോലീസ് പറഞ്ഞു. 25,000 രൂപ വില വരുന്ന വാര്‍പ്പ്, കാടു വെട്ടുന്ന യന്ത്രം എന്നിവയടക്കം 55,000 രൂപയുടെ മോഷണമാണ് നടത്തിയത്. വാര്‍പ്പ് കുഞ്ചിത്തണ്ണിയിലെ ആക്രിക്കടയില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തു.മറ്റൊരു കേസില്‍ ജയിലിലായിരുന്ന സുരേഷും ബെന്നിയും രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. സുരേഷ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

