സൂപ്പര്‍ ലീഗില്‍ ഒഡീഷ-ബംഗളുരു പോരാട്ടം

ഭുവനേശ്വര്‍: ദീപാവലി ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ-ബംഗളുരു പോരാട്ടം. ഒഡീഷയിലെ കലിംഗ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണു മത്സരം. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒഡീഷ ഇതാദ്യമായി ഒന്നാം സ്ഥാനത്തെത്തും.കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്നില്‍നിന്നു പൊരുതിക്കയറി കീഴ്‌പ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഒഡീഷ ഇന്നു കളത്തിലിറങ്ങുന്നത്. മൂന്നു കളിയില്‍ രണ്ടു ജയവും ഒരുതോല്‍വിയുമായി ആറു പോയിന്റാണ് ഒഡീഷയ്ക്കുള്ളത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സുനില്‍ ഛേത്രിയുടെ ബംഗളുരു എഫ്.സി. മൂന്നു കളിയില്‍ ഒരു ജയം, ഒരു തോല്‍വി, ഒരു സമനില ഉള്‍പ്പെടെ നാലു പോയിന്റ് ബംഗളുരു അക്കൗണ്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →