ഓസ്‌ട്രേലിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സാധ്യതകള്‍ നിലിനിര്‍ത്തി

പെര്‍ത്ത്: ശ്രീലങ്കയെ ഏഴ് വിക്കറ്റിനു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സാധ്യതകള്‍ നിലിനിര്‍ത്തി.സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റിന് 157 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ കളി തീരാന്‍ 21 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. 18 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമടക്കം 59 റണ്ണുമായി പുറത്താകാതെനിന്ന മാര്‍കസ് സ്‌റ്റോനിസും 42 പന്തില്‍ ഒരു സിക്‌സറടക്കം 31 റണ്ണുമായിനിന്ന ക്ഷമയോടെനിന്ന നായകന്‍ ആരോണ്‍ ഫിഞ്ചുമാണ് ഓസ്‌ട്രേലിയയ്ക്കു നിര്‍ണായക ജയം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ അവര്‍ ന്യൂസിലന്‍ഡിനോടു തോറ്റിരുന്നു. ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും രണ്ട് കളികളില്‍നിന്നു രണ്ട് പോയിന്റ് വീതമാണ്. മികച്ച റണ്‍റേറ്റ് ലങ്കയെ മൂന്നാം സ്ഥാനത്താക്കി. ഒരു കളിയില്‍നിന്ന് രണ്ട് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാമതും ഇം ണ്ട് രണ്ടാമതുമാണ്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ട്വന്റി20 യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന താരമെന്ന നേട്ടം മാര്‍കസ് സ്‌റ്റോനിസ് സ്വന്തമാക്കി. 17 പന്തുകളിലായിരുന്നു ഓള്‍റൗണ്ടറുടെ പ്രകടനം. നേരിട്ട അവസാന എട്ട് പന്തുകളിലായി 30 റണ്ണാണു താരം അടിച്ചെടുത്തത്. അതില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെട്ടു. സ്‌റ്റോനിസാണു മത്സരത്തിലെ താരം.
ലങ്കയുടെ തുറപ്പു ചീട്ടായ ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരംഗ ഇന്നലെ മൂന്ന് ഓവറില്‍ 53 റണ്‍ വഴങ്ങി. ധനഞ്ജയ ഡി സില്‍വ, ചാമിക കരുണരത്‌നെ, മഹീഷ തീക്ഷ്ണ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഫിഞ്ചും ഡേവിഡ് വാര്‍ണറും (10 പന്തില്‍ 11) ചേര്‍ന്ന് ശ്രദ്ധാപൂര്‍വമാണ് ഇന്നിങ്‌സ് തുടങ്ങിയത്. വാര്‍ണറിനെ തീക്ഷ്ണ നായകന്‍ ദാസുന്‍ ശനകയുടെ കൈയിലെത്തിച്ചു കൂട്ടുകെട്ട് പൊളിച്ചു. മിച്ചല്‍ മാര്‍ഷും (17 പന്തില്‍ ഒരു സിക്‌സറും ഫോറുമടക്കം 18) െന്‍ മാക്‌സ്‌വെല്ലും (12 പന്തില്‍ രണ്ട് സിക്‌സറും ഫോറുമടക്കം 23) ഫിഞ്ചിനെ സാക്ഷിയാക്കി അടിച്ചു തകര്‍ത്തു.

മാര്‍ഷിനെ ധനഞ്ജയയും മാക്‌സവെല്ലിനെ കരുണരത്‌നെയും പുറത്താക്കി. തുടര്‍ന്നാണു സ്‌റ്റോനിസിന്റെ വെടിക്കെട്ട് പിറന്നത്. അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണു ലങ്ക കളിക്കാനിറങ്ങിയത്. മഴയുടെ ആശങ്കയിലാണ് ഓസീസ് കളിക്കാനിറങ്ങിയത്. ടോസ് നേടിയ ഫിഞ്ച് ലങ്കയെ ബാറ്റ് ചെയ്യാന്‍ വിട്ടു. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് താരം കുശാല്‍ മെന്‍ഡിസ് രണ്ടാം ഓവറില്‍ മടങ്ങി. ആറ് പന്തില്‍ അഞ്ച് റണ്ണെടുത്ത കുശാലിനെ പാറ്റ് കുമ്മിന്‍സ് മിച്ചല്‍ മാര്‍ഷിന്റെ കൈയിലെത്തിച്ചു. ഓപ്പണര്‍ പാതും നിസങ്ക (45 പന്തില്‍ 40), ധനഞ്ജയ ഡി സില്‍വ (23 പന്തില്‍ 26), ചരിത അസാലങ്ക (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 38) എന്നിവര്‍ ടീമിനെ നയിച്ചു. 23 അധിക റണ്‍ നല്‍കി ഓസീസ് ബൗളര്‍മാര്‍ ധാരാളികളുമായി. ഭാനുക രാജപക്‌സെ (ഏഴ്), ദാസുന്‍ ശനക (മൂന്ന്), ഹസരംഗ (ഒന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ചാമിക കരുണരത്‌നെ ഏഴ് പന്തില്‍ 14 റണ്ണുമായി അസാലങ്കയ്ക്കു കൂട്ടായി. ഓസീസിനു വേണ്ടി ജോഷ് ഹാസില്‍വുഡ്, പാറ്റ് കുമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ആഷ്ടണ്‍ ആഗര്‍, െന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം വെള്ളിയാഴ്ച ഇം ണ്ടിനെതിരേയാണ്. ലങ്കയുടെ അടുത്ത മത്സരം ശനിയാഴ്ച ന്യൂസിലന്‍ഡിനെതിരേയും നടക്കും. കോവിഡ്-19 വൈറസ് ബാധിതനായ ലെഗ് സ്പിന്നര്‍ ആഡം സാംപയെ കൂടാതെയാണ് ഓസ്‌ട്രേലിയ ഇന്നലെ കളിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →