എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള വിവിധ സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല്‍ 20% മുതല്‍ 50% വരെ സബ്‌സിഡി ലഭിക്കും. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നേരിട്ടും, www.employment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായും ലഭിക്കും. ഒക്ടോബര്‍ 26 ബുധനാഴ്ച്ച മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഏകദിന സ്വയം തൊഴില്‍ ശില്‍പശാലയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കുന്നതിനും 0485-2814960 എന്ന നമ്പറില്‍ ബന്ധപ്പെടാം.