ആറന്മുള ഉത്രട്ടാതി ജലമേള വിജയികൾക്ക് രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തി എക്‌സികുട്ടിവ് യോഗം

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക.

മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ വള്ളങ്ങൾ തുഴയാൻ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനം  പൊതുയോഗം അംഗീകരിക്കുകയായിരുന്നു.

പള്ളിയോടം സേവാ സംഘം എക്സിക്യൂട്ടീവ് അംഗം ശരത് പുന്നന്തോട്ടത്തെയും ട്രഷറർ  സഞ്ജീവ് കുമാറിനെയും  രണ്ടുവർഷത്തേക്ക് വിലക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു വർഷം വിലക്ക് ഏർപ്പെടുത്തിയ പള്ളിയോടങ്ങൾ വള്ളസദ്യ ബുക്കിംഗ് എടുക്കരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. ഈ മൂന്ന് പള്ളിയോട കരകളിൽ നിന്നുള്ള  പ്രതിനിധികൾക്കും പൊതുയോഗത്തിൽ രൂക്ഷവിമർശനം നേരിടേണ്ടി വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →