ഗതാഗതനിയമം ലംഘിച്ചാല്‍ പിഴയില്ല, പകരം പൂക്കളുമായി ഗുജറാത്ത്

അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഗതാഗതനിയമം ലംഘിക്കുന്നവരില്‍നിന്നു പിഴയീടാക്കില്ലെന്ന് ഗുജറാത്ത് സര്‍ക്കാര്‍. ഈ മാസം 27 വരെയാണ് ഇളവ്. അതുവരെ ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരടക്കമുള്ളവര്‍ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കില്ല. പകരം, പോലീസ് പൂക്കള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നിര്‍ദേശപ്രകാരമാണു നടപടി. സര്‍ക്കാരിന്റെ മറ്റൊരു ജനപ്രിയ നടപടിയെന്നാണ് അവകാശവാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →