ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി സ്ഥാനമേറ്റു

റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജയോജിയ മെലോണി(45) അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടിയാണ് ജയോജിയയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി അധികാരം പിടിച്ചത്. 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇവരില്‍ ആറ് പേര്‍ വനിതകളാണ്. ഇറ്റലിയിലെ വലതുപക്ഷ പാര്‍ട്ടിയാണു ബ്രദേഴ്‌സ് ഓഫ് ഇറ്റലി. പഴയ ഫാസിസ്റ്റ് പാര്‍ട്ടി അനുകൂലികള്‍ ചേര്‍ന്ന് 2012 ലാണു പാര്‍ട്ടി രൂപീകരിച്ചത്. രണ്ടാം ലോകയുദ്ധത്തില്‍ ഹിറ്റ്‌ലര്‍ക്കൊപ്പം നിന്ന ബിനിറ്റോ മുസോളിനിയുടെ ആദര്‍ശമാണ് ഇവര്‍ പിന്തുടരുന്നു. ഇറ്റലി യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്നവരാണ് അവര്‍. റഷ്യയോടുള്ള ചായ്‌വിന്റെ പേരില്‍ അവര്‍ വിമര്‍ശനവും നേരിടുന്നുണ്ട്.

Share
അഭിപ്രായം എഴുതാം