വിഷ്ണുപ്രിയ കൊലക്കേസ്: വീട്ടിലേക്കു വരുന്നുവെന്ന് വാട്സാപ്പ് ചാറ്റ് അയച്ച് പ്രതി

കണ്ണൂര്‍: പ്രണയപ്പകയാല്‍ അരും കൊലയ്ക്കു മുന്‍പ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയ്ക്കു വാട്സ്ആപ്പ് മെസേജ് അയച്ചു. ശ്യാംജിത്ത് വീട്ടിലേക്കുവരുന്ന വിവരം വിഷ്ണുപ്രിയ നേരത്തെ അറിഞ്ഞിരുന്നുവെന്നതിന് പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനെ തുടര്‍ന്ന് ടെക്സ്റ്റൈല്‍ ജീവനക്കാരനായ ശ്യാംജിത്ത് വിഷ്ണുപ്രിയ ജോലി ചെയ്യുന്ന പാനൂര്‍ ക്ലിനിക്കില്‍ പോയി പലതവണ ബഹളമുണ്ടാക്കിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുശേഷം ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. പിന്നീട് കൊലപാതക ദിവസമാണ് അതുവഴി പോകുമ്പോള്‍ കാണണമെന്ന് ചാറ്റ് ചെയ്തത്. അഞ്ചുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛന്റെ അമ്മ മരിച്ചതിനാല്‍ കുറച്ചുമാറിയുള്ള തറവാട്ടുവീട്ടിലായിരുന്നു എല്ലാവരും. ശ്യാംജിത്തിന്‍െ്റ വാട്സ് ആപ്പ് സന്ദേശം ലഭിച്ചതിനാലാണ് വിഷ്ണുപ്രിയ വസ്ത്രം മാറാനെന്ന് പറഞ്ഞ് തറവാട്ട് വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയത്. വിഷ്ണുപ്രിയ തിരിച്ചു വരാന്‍ വൈകിയപ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടിലേക്ക് അന്വേഷിച്ചുവരികയായിരുന്നു. ഈ സമയത്താണ് കിടപ്പുമുറിയില്‍ വെട്ടേറ്റു രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →