ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ പണം കണ്ടെത്താന്‍ മോഷണം: യുവാവ് പിടിയില്‍

പീരുമേട്: ഇടുക്കിയില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചു നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ ആറു വീടുകളില്‍ നിന്ന് ഒന്‍പതു പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുക്കാട് പുതുലയത്തില്‍ യാക്കോബാണ് അറസ്റ്റിലായത്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.മഞ്ചുമല സ്വദേശിയുടെ മൂന്നു പവന്‍ സ്വര്‍ണം മോഷണംപോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് യാക്കോബ് കുടുങ്ങിയത്. ഇതിനിടെ പ്രദേശത്തെ അഞ്ചു വീട്ടുകാര്‍കൂടി സ്വര്‍ണം നഷ്ടമായെന്ന് പരാതി നല്‍കിയിരുന്നു. വീടുപണിക്കു കരുതിയ ഒന്നരലക്ഷം രൂപയാണ് റമ്മി കളിച്ചു നഷ്ടപ്പെടുത്തിയത്. ഈ തുക കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയതെന്നു പ്രതി പോലീസിനോടു പറഞ്ഞു.താക്കോല്‍ പുറത്തുവച്ചു ജോലിക്കു പോകുന്നവരുടെ വീടുകളില്‍ ഈ താക്കോലെടുത്തു കയറിയായിരുന്നു മോഷണം. സ്വര്‍ണം മോഷ്ടിച്ചശേഷം താക്കോല്‍ അതേ സ്ഥാനത്തുതന്നെ തിരികെവയ്ക്കുകയും ചെയ്തിരുന്നു. വണ്ടിപ്പെരിയാര്‍ സി.ഐ: സാം ഫിലിപ്, എസ്.ഐ: വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →