ഭര്‍ത്താവിനെ കുത്തിക്കൊന്ന വീട്ടമ്മ അറസ്റ്റില്‍

മഞ്ചേരി: മലപ്പുറത്ത് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത ഭാര്യ നഫീസയുടെ (54) അറസ്റ്റ് പേലീസ് രേഖപ്പെടുത്തി. കോഴിക്കാട്ടുക്കുന്ന് നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദാണ് കൊല്ലപ്പെട്ടത്.അരീക്കോട്, വടക്കുംമുറി, പാലച്ചോട് വെളുത്തൊടി നഫീസ 30 വര്‍ഷം മുമ്പാണ് കുഞ്ഞിമുഹമ്മദിന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. കഴിഞ്ഞ 12 വര്‍ഷമായി മാനസിക അസ്വാസ്ഥ്യത്തിനു മരുന്ന് കഴിച്ചുവരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇരുവരും ഇടക്കിടെ വഴക്കിടാറുണ്ടെങ്കിലും ഉടന്‍ രമ്യതയിലെത്തും. അതിനാല്‍ ബുധനാഴ്ചത്തെ വഴക്കും അയല്‍വാസികള്‍ കാര്യമാക്കിയിരുന്നില്ല. രാവിലെ കടയില്‍ പോയി വന്ന കുഞ്ഞിമുഹമ്മദ് പുകവലിച്ചതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് കൈയിലുള്ള കത്തി കൊണ്ട് ഭര്‍ത്താവിന്റെ പുറത്തു കുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →