ദുബായ്: ദുബായിയില്‍ ഒരു ആഡംബര വില്ലകൂടി സ്വന്തമാക്കി മുകേഷ് അംബാനി. കുവൈത്തി കോടീശ്വരന്‍ മുഹമ്മദ് അല്‍ഷായയില്‍ നിന്നു വാങ്ങിയ വില്ലയ്ക്ക് വില 1349.45 കോടി രൂപ.അല്‍ഷായയുടെ കുടുംബത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനി ആഡംബര വില്ല വാങ്ങിയത്. ഈ വര്‍ഷം ഇളയ മകന്‍ ആനന്ദിന് വേണ്ടി 662.31 കോടി രൂപ മുടക്കി പാം ജുമൈറയില്‍ തന്നെ ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു. പത്ത് ബെഡ്‌റൂമുകളും പ്രൈവറ്റ് ബീച്ചും അടക്കമുള്ള സൗകര്യങ്ങളാണ് ഈ വസതിയിലുള്ളത്. കഴിഞ്ഞ വര്‍ഷം,654.03 കോടി രൂപ ചെലവഴിച്ച് ബ്രിട്ടനിലെ കണ്‍ട്രി ക്ലബായ സ്‌റ്റോക്ക് പാര്‍ക്കിനെ റിലയന്‍സ് വാങ്ങിയിരുന്നു. യു.എ.ഇയിലെ ജനസംഖ്യയില്‍ 80 ശതമാനവും വിദേശികളാണ്. ഒരു വര്‍ഷത്തിനിടെ ഇവിടുത്തെ ഭൂമി വില കൂടിയത് 70 ശതമാനമാണ്.
ദുബായിയില്‍ ഒരു ആഡംബര വില്ല കൂടി സ്വന്തമാക്കി മുകേഷ് അംബാനി
