നോ ടു ഡ്രഗ്‌സ്: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജിംഗിൾ നിർമാണ മത്സരം

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എടത്തല അൽ അമീൻ കോളേജ് ബി വോക് സൗണ്ട് എഞ്ചിനീയറിംഗ് പഠന വകുപ്പുമായി സഹകരിച്ചു ജിംഗിൾ നിർമാണ മത്സരം സംഘടിപ്പിക്കുന്നു. നോ ടു ഡ്രഗ്‌സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ജിംഗിൾ  തയാറാക്കേണ്ടത്. ഇന്ത്യയിലുടനീളമുള്ള  ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്‍ ഫീസില്ല. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇ-സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

തെരഞ്ഞെടുക്കുന്ന മികച്ച എന്‍ട്രികള്‍ അൽ അമീൻ  കോളേജ് ബി വോക് സൗണ്ട് എഞ്ചിനീയറിംഗ് പഠന വകുപ്പും  എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ ഉൾപ്പെടുത്തും.  
വേവ് ഫോർമാറ്റിൽ തയ്യാറാക്കിയ ഫയലുകൾ bvocalameen.se@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ അയക്കാം. ഗൂഗിള്‍ ഫോം വഴിയും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാം. https://docs.google.com/forms/d/e/1FAIpQLSe14Bxrx5_c24JSLein1P8l_FjiDjMUBbI4w4E0S85eZy089w/viewform?vc=0&c=0&w=1&flr=0
വേവ് ഫോര്‍മാറ്റിലുള്ള ഫയലുകള്‍ ആയിരിക്കണം . ഒരാള്‍ക്ക് എത്ര ജിംഗിൾ വേണമെങ്കിലും അയയ്ക്കാവുന്നതാണ്. അവസാന തിയതി ഒക്ടോബര്‍ 30 . കൂടുതല്‍ വിവരങ്ങള്‍ക്ക്: bvocalameen.se@gmail.com ലേക്ക് മെയിൽ ചെയുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →