ലാവ്ലിന്‍ കേസ് ഒക്ടോബര്‍ 19 ന് പരിഗണിക്കും

കൊച്ചി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് സുപ്രീംകോടതി ഒക്ടോബര്‍ 19ന് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിയ്ക്കുന്നത്. എട്ടാമത്തെ കേസായാണു പരിഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടര്‍ന്നതിനാല്‍ മൂന്നാഴ്ചയായി ലാവ്ലിന്‍ കേസ് എടുത്തിരുന്നില്ല. 20/10/2022 ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ 2017 ഡിസംബറിലാണു സി.ബി.ഐ. സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 നു സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാലു വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണു ഹര്‍ജികള്‍ പരിഗണിക്കുന്നതു മാറ്റിവച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്നു കക്ഷി ചേര്‍ന്ന ടി.പി. നന്ദകുമാറിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നു ഇനി മാറ്റരുതെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →