മയക്കുമരുന്ന്: യുവാവ് മാതാപിതാക്കളെ ആക്രമിച്ചു

തലശേരി: മയക്കുമരുന്നിനടിമയായ യുവാവ് ഉന്മാദാവസ്ഥയില്‍ വീട്ടിലെത്തി മാതാപിതാക്കളെയും ബഹളം കേട്ടെത്തിയ വാര്‍ഡ് കൗണ്‍സിലറെയും ആക്രമിച്ചു.തുടര്‍ന്ന് സ്വയംദേഹത്ത് കുത്തിയ യുവാവിനും ഗുരുതരമായി പരുക്കേറ്റു. തലശേരി ചാലില്‍ ഇന്ദിരാ പാര്‍ക്കിനു സമീപമാണ് സംഭവം. നിരവധി മയക്കുമരുന്നിടപാട് കേസുകളില്‍ പ്രതിയായ ചാലിലെ ഉമ്മലില്‍ പുതിയപുരയില്‍ ഷൂഹൈബ് (38) ആണ് ആക്രമണം നടത്തിയത്.

ലഹരിയില്‍ അക്രമാസക്തനായ ഷുഹൈബ് ആദ്യം മാതാപിതാക്കളായ സുബൈര്‍, സുഹറ, സഹോദരീഭര്‍ത്താവ് നൗഷാദ് എന്നിവരെ വീട്ടിലെ ാസ് ചില്ല് പൊട്ടിച്ച് കുത്തിപ്പരുക്കേല്‍പ്പിച്ചു. പിതാവ് സുബൈറിന്റെ പരുക്ക് ഗുരുതരമാണ്. നിലവിളിയും ബഹളവും കേട്ടെത്തിയ അയല്‍വീട്ടിലുണ്ടായിരുന്ന വാര്‍ഡ് കൗണ്‍സിലര്‍ പുനത്തില്‍ ഫൈസലിനെയും ഷുഹൈബ് ആക്രമിച്ചു. ഒഴിഞ്ഞുമാറിയതിനാല്‍ കുത്തേറ്റില്ല. രക്ഷപ്പെട്ട് വീട്ടില്‍നിന്നു പുറത്തിറങ്ങിയ ഫൈസലിനെ പിന്തുടര്‍ന്ന് കുത്താനും ശ്രമിച്ചു. ഇതിനിടയില്‍ സ്ഥലത്തെത്തിയ ഐ.ആര്‍.പി.സി. വളണ്ടിയര്‍ മെഹറൂഫിനെയും ഇയാള്‍ ആക്രമിച്ചു.

മെഹറൂഫിനും പരുക്കുണ്ട്. പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ കൈയിലുണ്ടായ ാസ് ചില്ല് കൊണ്ട് ഇയാള്‍ സ്വയം ദേഹത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച അക്രമിയെയും രക്ഷിതാക്കളെയും നാട്ടുകാര്‍ ആശുപത്രിയിലേക്കു മാറ്റി. ഷുഹൈബിനു സാരമായ പരുക്കുണ്ട്. പരാതിയെത്തുടര്‍ന്ന് ഷുഹൈബിനെതിരേ വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്ത് തലശേരി പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →