താനൂര്‍: കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. താനൂര്‍ എളാരം കടപ്പുറം യാറകടവത്ത് സൈനുല്‍ ആബിദ് (42) നെയാണ് താനൂര്‍ കൂനന്‍ പാലത്തിനുസമീപം വച്ച് താനൂര്‍ പോലീസ് പിടികൂടിയത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുന്നയാളാണ് സൈനുല്‍ ആബിദ്. പോലീസ് കേസെടുത്തു. കനോലി കനാല്‍ കേന്ദ്രീകരിച്ചും റെയില്‍വേ ലൈന്‍ കേന്ദ്രീകരിച്ചും വ്യാപകമായി കഞ്ചാവ്-മദ്യം വില്‍പ്പന നടക്കുന്നതായി നേരത്തെയും പരാതിയുയര്‍ന്നിട്ടുണ്ട്.