കംപാല: എബോള രോഗവ്യാപനം തടയാന്‍ ലോക്ഡൗണുമായി ഉഗാണ്ട സര്‍ക്കാര്‍. വൈറസ്വ്യാപനത്തിന്റെ ഉറവിടമെന്നു കരുതുന്ന രണ്ടു ജില്ലകളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. വ്യക്തിഗത യാത്രകള്‍ നിരോധിച്ചും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചും പൊതുഇടങ്ങള്‍ അടച്ചുമാണ് നിയന്ത്രണം. 21 ദിവസത്തേക്കാണു ലോക്ഡൗണ്‍. കഴിഞ്ഞമാസം 20നു വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തശേഷം ഇതുവരെ 19 പേരാണ് രാജ്യത്ത് എബോള ബാധിച്ച് മരിച്ചത്.