തിരുവനന്തപുരം: സർവകലാശാല നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരുപയോഗം തുടർന്നാൽ നിയമഭേദഗതി ആലോചിക്കും. ഗവർണർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഗവർണറുടെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശംചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്. 2022 ഒക്ടോബർ 15 ശനിയാഴ്ചമുതൽ ഇവർ അയോഗ്യരാണെന്നു കാണിച്ച് വൈസ് ചാൻസലർക്ക് ഗവർണർ കത്തുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ സിപിഐ രംഗത്തെത്തിയത്

