കേപ്പിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

കേപ്പിനു കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 18 മുതൽ നടക്കും. കീം 2022, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളേജിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള ഏതാനും എൻ.ആർ.ഐ സീറ്റുകളിലേക്കും അഡ്മിഷൻ ലഭ്യമാണ്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങളും കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →