ഉപഗ്രഹ ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യവുമായി ഐഎസ്ആർഒ.

ചെന്നൈ: വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിലെത്തിക്കാൻ ഐഎസ്ആർഒ. 2022 ഒക്ടോബർ 23 ന് രാത്രി 12.07 ന് ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിലായിരിക്കും വിക്ഷേപണം. വൺവെബ്ബിന്റെ ബ്രോഡ്ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

ആറ് ടൺ ഭാരമുള്ള പേലോഡ് ആണ് വിക്ഷേപിക്കുക . ഇതുമായി ബന്ധപ്പെട്ട് നെറ്റ് വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡും (വൺവെബ്ബ്) ഐഎസ്ആർഒയുടെ സഹസ്ഥാപനമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും തമ്മിൽ കരാറിലെത്തിയിരുന്നു.

ഇന്ത്യയുടെ ഭാരതി ഗ്ലോബലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമാണ് വൺ വെബ്ബ്. 650 ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിൽ വിക്ഷേപിക്കുകയും അവയുടെ പിൻബലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം എത്തിക്കുകയുമാണ് കമ്പനിയുടെ ലക്ഷ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →