തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇത് തടയാന്‍ ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാനൊരുങ്ങി കേരളം.ആന്ധ്ര സിവില്‍ സപ്ലൈസില്‍ നിന്ന് അരി വാങ്ങുന്നതിനായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്ത് കൂടുതല്‍ ഉപയോഗിച്ചു വരുന്ന ജയ അടക്കമുള്ള ഇനങ്ങള്‍ വാങ്ങാനാണ് നീക്കം. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ അരിക്ക് കിലോഗ്രാമിന് 15 രൂപ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. ഇതിനായി ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന് നടക്കും. ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍, ആന്ധ്രാ ഭക്ഷ്യ മന്ത്രിയുമായി നാളെ കൂടി കാഴ്ച നടത്തും. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ജയ ഉള്‍പ്പെടെയുള്ള അരി ഇനങ്ങള്‍ ആന്ധ്രാ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും നേരിട്ട് വാങ്ങാന്‍ ആണ് നീക്കം.
വില കുതിക്കുന്നു: ആന്ധ്രയില്‍ നിന്നും നേരിട്ട് അരിവാങ്ങാനൊരുങ്ങി കേരളം
