ലണ്ടന്‍: മെക്‌സിക്കോയില്‍ നടന്ന 1985 ലെ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയുടെ ഇതിഹാസ താരം അന്തരിച്ച ഡീഗോ മറഡോണ ഗോളടിച്ച പന്ത് ലേലത്തിന്. മാറഡോണ കൈ കൊണ്ടുടിച്ചതിനാല്‍ ”ഹാന്‍ഡ് ഓഫ് ഗോഡ്” എന്നാണ് ആ ഗോളിനെ വിശേഷിപ്പിക്കുന്നത്. മത്സരത്തിന് ഉപയോഗിച്ച അഡിഡാസിന്റെ ആസ്റ്റെക എന്ന പന്ത് അന്നു റഫറിയായിരുന്ന ടുണീഷ്യക്കാരന്‍ അലി ബിന്‍ നാസറിന്റെ പക്കലാണുള്ളത്. അര്‍ജന്റീന 2-1ന് ജയിച്ച മത്സരത്തില്‍ നാസറായിരുന്നു വിവാദ ഗോളനുവദിച്ചത്. മൂന്ന് ദശലക്ഷം പൗണ്ട് (ഏകദേശം 28 കോടി രൂപ) ലേലത്തിലൂടെ സമാഹരിക്കാനാകുമെന്നാണു നാസറിന്റെ പ്രതീക്ഷ. ഈ വര്‍ഷമാദ്യം മാറഡോണയുടെ ജഴ്‌സി ഏഴ് ദശലക്ഷം പൗണ്ടിന് ലേലത്തില്‍ പോയിരുന്നു. ഇത് കണ്ടാണ് നാസര്‍ പന്ത് ലേലത്തിന് വെക്കാന്‍ തീരുമാനിച്ചത്. ഗ്രഹാം ബഡ് ഓഷന്‍സ് എന്ന കമ്പനി ലണ്ടനില്‍ നവംബര്‍ 16 നു ലേലം നടത്തും. മത്സരത്തിന് ഒന്നിലധികം പന്തുകള്‍ ഉപയോഗിക്കുന്ന രീതി അന്നില്ലായിരുന്നു. മാറഡോണ ”ഹാന്‍ഡ് ഓഫ് ഗോഡ്” ഗോളടിക്കാന്‍ ഉപയോഗിച്ച പന്തില്‍ സംശയമൊന്നുമില്ലെന്നു ഗ്രഹാം ബഡ് ഓഷന്‍സ് വ്യക്തമാക്കി.