കൊച്ചി: ഭഗവല്‍ സിങ്ങും കുടുംബവും കടുത്ത കടക്കെണിയിലായിരുന്നുവെന്ന് പോലീസ്. സഹകരണ ബാങ്കില്‍ 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. നേരത്തെയുള്ള കുടിശികയാണോ അടുത്തിടെ വായ്പയെടുത്തതാണോ എന്നു പരിശോധിക്കും. അഞ്ചു ലക്ഷം രൂപ വ്യക്തികളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും പേരിലുള്ള ഭൂമി പണയംവച്ചാണു വായ്പയെടുത്തിട്ടുള്ളത്. ഭഗവല്‍ സിങ്ങിന്റെ മക്കള്‍ വിദേശത്താണ്. അവവരാരും സംഭവമറിഞ്ഞു എത്തിയിയിട്ടില്ല. ഷാഫിയ്ക്കു നല്‍കാനാണു പണം വായ്പയെടുത്തതെന്നാണു പോലീസ് സംശയിക്കുന്നത്. ബലി നല്കാന് സ്ത്രീകളെ എത്തിച്ചതിനു വന്‍ തുക ഷാഫി കൈപ്പറ്റിയിട്ടുണ്ടെന്നാണു കരുതുന്നത്.
ഭഗവല്‍ സിങ്ങ് കടക്കെണിയിലെന്ന് പോലീസ്
