കൊച്ചി: എറണാകുളത്തുനിന്നു കോളജ് വിദ്യാര്‍ഥിനികളെ ഇലന്തൂരില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളില്‍നിന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇലന്തൂരിലെ വീട്ടില്‍ രണ്ടു പെണ്‍കുട്ടികളെയും ഒരു യുവാവിനെയും എത്തിച്ചെന്നാണ് പോലീസിനു കിട്ടിയ സൂചന. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.കൂടുതല്‍ പേര്‍ ഷാഫിക്ക് ഇരകളായെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ നിരത്തി ചോദ്യംചെയ്താലേ ഇക്കാര്യങ്ങളില്‍ വ്യക്തതവരൂവെന്നു പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന് ഇലന്തൂര്‍ നരബലിക്കേസിലെ മൂന്നു പ്രതികളെയും കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്.