ഇന്ത്യയിലെ ജയിലില്‍ കൊല്ലപ്പെടുമെന്ന് ഭയമെന്ന് നീരവ് മോദി

ലണ്ടന്‍: ഇന്ത്യയിലേക്കു മടങ്ങാന്‍ ഭയമെന്ന് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദി. ലണ്ടനിലെ ജയിലില്‍ മാനസികാരോഗ്യ വിദഗ്ധനോടു സംസാരിക്കവേയാണു അയാള്‍ ഭീതി പങ്കുവച്ചത്. നീരവിനെ കൈമാറണമെന്ന ആവശ്യം ബ്രിട്ടീഷ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്തതായി നീരവിന് അറിയാം. ഇന്ത്യയിലെ ജയിലില്‍ കൊല്ലപ്പെടുമെന്ന് അയാള്‍ ഭയക്കുന്നു. ഇന്ത്യയ്ക്കു കൈമാറിയാല്‍ ആത്മഹത്യ ചെയ്തേക്കുമെന്ന് ആശങ്കയുമുണ്ട് – വാന്‍ഡ്വര്‍ത്ത് ജയിലിലെ മനോരോഗ വിദഗ്ധന്‍ പ്രഫ. ആന്‍ഡ്രൂ ഫോറസ്റ്റര്‍ ഹൈക്കോടതിയെ അറിയിച്ചു. നീരവിനു ഗുരുതരമായ അസുഖങ്ങളുണ്ട്. രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവിതത്തെപ്പറ്റി നിരാശനായ അയാള്‍ നാലു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. അയാള്‍ക്കു വിഷാദരോഗമുണ്ട്. – അദ്ദേഹം പറഞ്ഞു.ബാങ്ക് വായ്പാതട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമാണു നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കുമെതിരേയുള്ളത്. 2018ലാണ് അവര്‍ ഇന്ത്യയില്‍നിന്നും മുങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →