ചാഹറുമില്ല: ഷമി, സിറാജ്, താക്കൂര്‍ ഓസ്ട്രേലിയയ്ക്ക്

മുംബൈ: ഓസ്ട്രേലിയയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനു തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിനു വീണ്ടും തിരിച്ചടി. റിസര്‍വ് പട്ടികയിലുണ്ടായിരുന്ന പേസര്‍ ദീപക് ചാഹര്‍ പുറത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പുറത്തിനേറ്റ പരുക്കാണ് ചാഹറിനു വില്ലനായത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ള ചാഹര്‍ ലോകകപ്പിനു മുമ്പ് പരുക്കില്‍നിന്നു മുക്തനാകില്ലെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവരെ ഉടന്‍ ഓസ്ട്രേലിയയിലേക്ക് അയയ്ക്കുമെന്നു ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.പരുക്കേറ്റ ജസ്പ്രീത് ബുംറയ്ക്കു പകരം ഇവരിലൊരാളാകും ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കുക. കൂടുതല്‍ സാധ്യത ഷമിക്കാണെന്നാണു സൂചന. ബുംറയ്ക്കു പകരക്കാരനെ പ്രഖ്യാപിക്കാന്‍ ഈമാസം 15വരെ സമയമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →