ആലപ്പുഴ: പൊള്ളേത്തൈ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അയാം ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച സ്മാര്‍ട്ട് ഇന്ററാക്ടീവ് പാനല്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെളിച്ചമുള്ള ക്ലാസ്സ് മുറികളിലും ഈ പാനല്‍ ഉപയോഗിക്കാം. കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന സമയത്ത് പ്രത്യേകം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി മാതാപിക്കള്‍ക്കും ക്ലാസുകള്‍ തത്സമയം കാണാം എന്നതും പാനലിന്റെ പ്രത്യേകതയാണ്. സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് മെയില്‍ ചെയ്യാനും ഈ പാനല്‍ വഴി സാധിക്കും. എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമാണ് അയാം ഫോര്‍ ആലപ്പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെയര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സഹായത്തോടെ സ്മാര്‍ട്ട് ഇന്ററാക്റ്റീവ് പാനല്‍ സ്ഥാപിച്ച് നല്‍കിയത്.
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷണ തേജ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സരസകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ജോസ് സിംസണ്‍, ഷാനു പ്രിയ, രജിത ബാബു, മെറ്റില്‍ഡ മാത്യു, ചേര്‍ത്തല വിദ്യാഭ്യാസ ഓഫീസര്‍ സി.എസ്. ശ്രീകല, പ്രധാന അധ്യാപിക പി.ഡി അന്നമ്മ, പി.ടി.എ. പ്രസിഡന്റ് ജ്യോത്സ്ന ഡേവിഡ്, സ്റ്റാഫ് സെക്രട്ടറി എ.ജെ. ഷാന്റി, വിദ്യാര്‍ഥി പ്രതിനിധി അഭിമന്യു തുടങ്ങിയവര്‍ പങ്കെടുത്തു.