തിരുവനന്തപുരം: അച്ചടി മാര്‍ക്കറ്റിങ് പ്രചാരണത്തിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) സുവര്‍ണ പുരസ്‌കാരം കേരള ടൂറിസത്തിന്. വെര്‍ച്വലായി നടന്ന ചടങ്ങില്‍ പാറ്റ സി.ഇ.ഒ. ലിസ് ഒര്‍ട്ടിഗുവേര, മക്കാവു ഗവണ്‍മെന്റ് ടൂറിസം ഓഫീസിന്റെ ഡയറക്ടര്‍ മരിയ ഹെലേന ഡി സെന്ന ഫെര്‍ണാണ്ടസ് എന്നിവരില്‍നിന്നു കേരള ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് പുരസ്‌കാരം ഏറ്റുവാങ്ങി. മാര്‍ക്കറ്റിങ്, സുസ്ഥിരതയും സാമൂഹിക പ്രതിബദ്ധതയുമെന്ന വിഭാഗത്തില്‍ 25 വ്യക്തിഗത പുരസ്‌കാരങ്ങളാണ് നല്‍കിയത്. ഇതില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ സുവര്‍ണ പുരസ്‌കാരമാണ് ”എ ചേഞ്ച് ഓഫ് എയര്‍” എന്ന പ്രചാരണ പരിപാടിയിലൂടെ കേരള ടൂറിസം കരസ്ഥമാക്കിയത്.
കേരള ടൂറിസത്തിന് പാറ്റ രാജ്യാന്തര പുരസ്‌കാരം
