ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബാല സൗഹൃദ കേരളം- നാലാം ഘട്ടം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. ജലജാ ചന്ദ്രന്‍ അധ്യക്ഷയായി. ബാലാവകാശ നിയമങ്ങളെ കുറിച്ച് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ ടി.വി. മിനിമോളും ബാല സൗഹൃദ കേരളം എന്ന വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ആല്‍ഫ്രഡും ക്ലാസെടുത്തു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ജില്ല വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എച്ച്. ഹമീദ് കുട്ടി ആശാന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു അരുമനായകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

