ആലപ്പുഴ: ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ നേതൃത്വത്തിൽ മാവേലിക്കര ബ്ലോക്ക്തല പരാതി പരിഹാര അദാലത്ത് ഒക്ടോബര്‍ 20 -ന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ മാവേലിക്കര നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും. എല്‍.ആര്‍.എം. കേസുകള്‍, ഭൂമിയുടെ പരിവര്‍ത്തനം, റേഷന്‍കാര്‍ഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആര്‍.എഫ്., ലൈഫ്, കോവിഡ്, ക്ഷേമ പെന്‍ഷന്‍, പ്രകൃതി ക്ഷോഭം എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും അദാലത്തില്‍ പരിഗണിച്ച് തീര്‍പ്പാക്കും.
വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ. ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെയുള്ള തീയതികളിൽ വൈകിട്ട് അഞ്ച് മണി വരെ അദാലത്തിലേക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാം.