മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍

മുംബൈ: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ബിനു ജോണ്‍ എന്നയാളാണ് 18 കിലോ ഹെറോയിനുമായി പിടിയിലായത്. വിപണിയില്‍ ഇതിന് 80 കോടി രൂപ വരും.പഴം ഇറക്കുമതിയുടെ മറവില്‍ വന്‍ ലഹരിക്കടത്ത് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ മലയാളി പിടിയിലായിരുന്നു. യുമിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് കമ്പനി ഡയറ്കടറായ മലയാളി വിജിന്‍ വര്‍ഗീസാണ് പിടിയിലായത്. കാലടി സ്വദേശിയാണ് ഇയാള്‍.വെള്ളിയാഴ്ച 1470 കോടി രൂപയുടെ മയക്ക് മരുന്നുമായി ഒരു ട്രക്ക് പിടികൂടിയിരുന്നു. 198 കിലോ മെത്തും ഒന്‍പത് കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്ന വ്യാജേനയാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരിമരുന്നുകള്‍ എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →