സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കാന്‍ സഞ്ജു സാംസണ്‍. സച്ചിന്‍ ബേബി ഉപനായകനാകും. ഒക്ടോബർ 11 നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. ഒക്ടോബർ 11 ന് അരുണാചല്‍ പ്രദേശിനെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കേണ്ടതിനാല്‍ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് കളിക്കാനാവില്ല. 11നാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം. സഞ്ജുവിന്റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാകും ആദ്യ മത്സരത്തില്‍ കേരളത്തെ നയിക്കുക.കേരള ടീം: രോഹന്‍ കുന്നുമേല്‍, വിഷ്ണു വിനോദ്, ഷോണ്‍ റോജര്‍, അബ്ദുള്‍ ബാസിത്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, കൃഷ്ണപ്രസാദ്, എസ് മിഥുന്‍, വൈശാഖ് ചന്ദ്രന്‍, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എന്‍ പി ബേസില്‍, എഫ് ഫനൂസ്, കെ എം ആസിഫ്, സച്ചിന്‍ എസ്. മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനാണ് പരിശീലകന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →