വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കം: ബംഗാളില്‍ എട്ട് മരണം

ജല്‍പയ്ഗുരി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നദിയില്‍ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടായി എട്ട് പേര്‍ മരിച്ചു. നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത്.

മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. 05/10/2022 ബുധന്‍ രാത്രി 8.30നാണ് സംഭവമുണ്ടായത്. നിമജ്ജന പരിപാടിയില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് നദിക്കരയില്‍ തടിച്ചുകൂടിയത്. 50 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ മജിസ്ട്രേറ്റ് മൗമിത ഗോദര പറഞ്ഞു. എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ്, പോലീസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

Share
അഭിപ്രായം എഴുതാം