2023 ഡിസംബറോടെ രാജ്യമെങ്ങും 5 ജി എത്തും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: 2023 ഡിസംബർറോടെ രാജ്യമെങ്ങും 5ജി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 5 ജി സേവനം യുവാക്കൾക്ക് വലിയ അവസരം ഒരുക്കുമെന്ന് ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 5 ജി ശക്തിയിൽ മുന്നോട്ടാണ്. വികസനത്തിനുള്ള വഴിതുറക്കും. ആദ്യ സേവനം 13 നഗരങ്ങളിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഉള്ളതാണ് ഇന്റർനെറ്റ് സേവനം.

5 ജി രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചരിത്ര ദിനമാണ് ഇത്. ഇത് വികസനത്തിലേക്കുള്ള തുടക്കം മാത്രമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ 13 ഇന്ത്യൻ നഗരങ്ങളിൽ ആകും സേവനം ലഭ്യമാകുക. കേരളത്തിൽ അടുത്തവർഷമേ 5 ജി സേവനം ലഭ്യമാകൂ.

ന്യൂഡൽഹി, ജാംനഗർ, ചണ്ഡിഗഢ്, ചെന്നൈ, കൊൽക്കത്ത, ഗുരുഗ്രാം, പൂനെ, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലാണ് ആദ്യം 5 ജി എത്തുന്നത്. ഈ നഗരങ്ങളിൽ 2022 ഒക്ടോബർ 1 മുതൽ തന്നെ അതിവേഗസേവനം ലഭ്യമാകും എന്ന് അറിയിച്ചു. 2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ താലൂക്കുകളിലും സേവനം ലഭ്യമാക്കുമെന്ന് ജിയോയും അറിയിച്ചിട്ടുണ്ട്.

തുടക്കത്തിൽ താരീഫിൽ മാറ്റം ഉണ്ടാകില്ല. 4 ജിയുടെ താരീഫിൽ തന്നെയാകും 5 ജി സേവനവും ലഭിക്കുക. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, ശതകോടീശ്വരന്മാരായ റിലയൻസ് ജിയോയുടെ മുകേഷ് അംബാനി, എയർടെലിന്റെ സുനിൽ ഭാരതി, വോഡഫോൺ ഐഡിയയുടെ കുമാർ മംഗളം ബിർള എന്നിവരെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →