ലുഗാന്‍സ്‌ക്, ഡൊണെസ്‌ക്, ഖേര്‍സണ്‍, സാപോര്‍ഷ്യ പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിച്ച് റഷ്യ

മോസ്‌കോ: പാശ്ചാത്യ ശക്തികളെ വെല്ലുവിളിച്ച് നാലു യുക്രൈന്‍ പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിച്ച് റഷ്യ. നാലു മേഖലകളും ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേര്‍ക്കുന്ന ഔദ്യോഗിക രേഖയില്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. പുതിയ സാഹചര്യത്തില്‍ നാറ്റോ അംഗത്വമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ െവെകരുതെന്ന അഭ്യര്‍ഥനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.

യുക്രൈന്‍ അധിനിവേശത്തിനിടെ കീഴ്പ്പെടുത്തിയ ലുഗാന്‍സ്‌ക്, ഡൊണെസ്‌ക്, ഖേര്‍സണ്‍, സാപോര്‍ഷ്യ പ്രവിശ്യകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചാണ് റഷ്യയോടു കൂട്ടിച്ചേര്‍ത്തതായി പുടിന്‍ പ്രഖ്യാപിച്ചത്.

മേഖലകളില്‍ നടത്തിയ ഹിതപരിശോധനാഫലം അനുകൂലമായ സാഹചര്യത്തിലാണു പ്രഖ്യാപനമെന്നാണു റഷ്യന്‍ വിശദീകരണം. ക്രെംലിനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ഒപ്പുവയ്ക്കല്‍. നാലു മേഖലകളില്‍നിന്നുള്ള ക്രെംലിന്‍ അനുകൂലികളും െസെനിക മേധാവികളും ഉന്നതോദ്യോഗസ്ഥരും സംബന്ധിച്ചു.

അമേരിക്ക അടക്കമുള്ള പാശ്ചാത്യശക്തികളെ ഒപ്പുവയ്ക്കലിനു മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ പുടിന്‍ വിമര്‍ശിച്ചു. റഷ്യയെ കാല്‍ക്കീഴിലാക്കാനാണു പടിഞ്ഞാറന്‍ ശക്തികള്‍ ശ്രമിക്കുന്നത്. റഷ്യയെ കോളനിയാക്കുകയെന്ന അത്യാഗ്രഹമാണ് അവരുടെ മനസുകളില്‍. യുക്രൈന്‍ എല്ലാക്കാലത്തും റഷ്യയുടെ ഭാഗമായിരുന്നു. അത് അംഗീകരിക്കാന്‍ മനസില്ലാതെയാണു പാശ്ചാത്യ ശക്തികള്‍ യുക്രൈനെ പിന്തുണയ്ക്കുന്നത്. റഷ്യയുടെ ഭിന്നിപ്പാണ് അവര്‍ കാംക്ഷിക്കുന്നത്. സ്വതന്ത്ര സമൂഹത്തിനു പകരം അടിമക്കൂട്ടമായി റഷ്യയെ മാറ്റിയെടുക്കുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അവര്‍ക്ക് ആവശ്യമില്ലെങ്കിലും റഷ്യയെ റഷ്യയായി നമുക്ക് ആവശ്യമുണ്ട്- ഗ്രാന്‍ഡ് ക്രെംലിന്‍ കൊട്ടാരത്തിലെ ജോര്‍ജിയന്‍ ഹാളില്‍ മുഴങ്ങിയ കരഘോഷത്തിനിടെ പുടിന്‍ പറഞ്ഞു.

യു.എസിന്റെയും ബ്രിട്ടന്റെയും സ്വാധീനവലയത്തില്‍ നിന്നു പുറത്തുകടന്ന് രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്ക്കു തയാറാകാന്‍ യുക്രൈന്‍ ഭരണാധികാരികളോടു പുടിന്‍ ആവശ്യപ്പെട്ടു. നാലു മേഖലകളും റഷ്യയുടെ ഭാഗമാക്കിയുള്ള രേഖയില്‍ ഒപ്പുവച്ചതിനു പിന്നാലെ അതതു മേഖലകളിലെ ക്രെംലിന്‍ അനുകൂല നേതാക്കള്‍ വേദിയിലെത്തി പുടിനൊപ്പം സദസിനെ അഭിവാദ്യം ചെയ്തു.
അതേസമയം, നാറ്റോ അംഗത്വത്തിനുള്ള തങ്ങളുടെ അപേക്ഷയിന്‍മേല്‍ തീരുമാനം വേഗത്തിലാക്കണമെന്ന അഭ്യര്‍ഥനയുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായി പുടിന്‍ അധികാരത്തിലിരിക്കെ സമവായചര്‍ച്ചകള്‍ക്കു തയാറല്ല. പുതിയ പ്രസിഡന്റ് ഭരണത്തിലേറിയാന്‍ അനുരഞ്ജനം ആലോചിക്കാം- സെലന്‍സ്‌കി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →