റോഡ് പരിശോധനയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറിയേണ്ടതെന്ന്  പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക. സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തി റിപ്പോർട്ട് നൽകും. 45 ദിവസത്തിലൊരിക്കൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീം പരിശോധന നടത്തും. പ്രവൃത്തികൾ നടക്കുന്ന സ്ഥലം സന്ദർശിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനും ഉദ്യോഗസ്ഥർ  സമയം കണ്ടെത്തണം.

തീർത്ഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള നടപടികൾ തുടരുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ ഒക്ടോബർ 19നും 20നും  മന്ത്രിതല സംഘം നേരിട്ട് സന്ദർശനം നടത്തും. ഫീൽഡിൽ എന്ത് നടക്കുന്നു എന്ന് ജനം അറിയണം. അതുകൊണ്ടാണ് മന്ത്രി മുതൽ ഓവർസിയർ വരെയുള്ളയുള്ളവർ റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തൽ നടത്തണമെന്ന  നിർദ്ദേശം നടപ്പിലാക്കുന്നത്. സെപ്തംബർ 20-ാം തീയതി മുതൽ തുടങ്ങിയ റോഡ് പരിശോധന തുടർന്ന് വരികയാണ്. പരിശോധനയുടെ ഭാഗമായി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന വ്യാപകമായി നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →