അഴിമതി കേസില്‍ തേജസ്വി യാദവ് ഒക്ടോബര്‍ 18നു നേരിട്ടു ഹാജരാകണമെന്ന് സിബിഐ പ്രത്യേക കോടതി

പട്ന: ഐആര്‍സിടിസി അഴിമതി കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒക്ടോബര്‍ 18 നു നേരിട്ടു ഹാജരാകാന്‍ ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ഉത്തരവിട്ടു. കേസില്‍ തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിനുമേല്‍ മറുപടി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന തേജസ്വിയുടെ അഭിഭാഷകന്റെ അപേക്ഷ പരിഗണിക്കവെയാണ് നിര്‍ദേശം. കേസില്‍ 2018 ഒക്ടോബറിലാണ് തേജസ്വിക്കു ജാമ്യം അനുവദിച്ചത്.കേസില്‍ മുഖ്യ പ്രതിയായ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവിനു വൃക്കരോഗ ചികിത്സയ്ക്കായി വിദേശയാത്രയ്ക്കു കോടതി അനുമതി നല്‍കി. സിംഗപ്പൂരിലെ ചികിത്സയ്ക്ക് ഒക്ടോബര്‍ 10 മുതല്‍ 25 വരെയാണ് കോടതി വിദേശയാത്രാ അനുമതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →