ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. പോര്‍ട്ട് ഷാര്‍ലറ്റിലെ എച്ച്സിഎ ഫ്‌ലോറിഡ ഫോസെറ്റ് ആശുപത്രിയുടെ രണ്ടു നിലകള്‍ കാറ്റില്‍ തകര്‍ന്നു. നാല് നിലകളുള്ള ആശുപത്രിയുടെ മേല്‍ക്കൂര തകരുകയും താഴത്തെ നിലയില്‍ വെള്ളം കയറുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച ആശുപത്രിയുടെ ഐസിയുവിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളെ മറ്റ് നിലകളിലേക്ക് മാറ്റേണ്ടി വന്നു. നാല് നിലകളിലായി ഉണ്ടായിരുന്ന മുഴുവന്‍ രോഗികളേയും രണ്ട് നിരകളിലായി പാര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരായി.ചുഴലിക്കാറ്റില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നവരെ എവിടെ കിടത്തി ചികിത്സ നല്‍കുമെന്ന ആശങ്കയിലാണെന്നും ഡോക്ടര്‍ ബിര്‍ഗിറ്റ് ബോഡിന്‍ പറഞ്ഞു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള രോഗികളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.
ഫ്‌ലോറിഡയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം
