കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്

ബെംഗളുരു അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്. രാമനഗര ജില്ലയിലുള്ള ശിവകുമാറിന്റെ മൂന്ന് വീടുകളില്‍ റെയ്ഡ് നടന്നത്. റെയ്ഡില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചെന്ന് സി ബി ഐ പറയുന്നു. സ്വത്ത് സമ്പാദന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ശിവകുമാറിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സി ബി ഐ റെയ്ഡ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് റെയ്ഡന്നെതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →