കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ ലൈംഗിക അതിക്രമം. ഫിലിം പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം ഉണ്ടായത്. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി.
അപമാനിക്കപ്പെട്ടെന്ന് യുവ നടിമർ പറയുന്നു. സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. യുവ നടിമാരിൽ ഒരാൾ 28/09/22 ബുധനാഴ്ച പൊലീസിന് പരാതി നൽകും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും. ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി.

