റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആദിപുരുഷന്റെ ടീസർ ഒക്ടോബർ 2 ന് എത്തുന്നു

September 28, 2022 - 7:22 am

രാമായണത്തെ ആസ്‍പദമാക്കി ഒരുക്കിയ ചിത്രമാണ് ‘ആദിപുരുഷന്‍’.
പ്രഭാസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റ ടീസർ ഒക്ടോബർ രണ്ടിന് എത്തുമ്പോൾ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘ആദിപുരുഷി’ന്റെ ടീസറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.

അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസര്‍ റിലീസ് എന്ന് സംവിധായകന്‍ ഓം റൗട്ട് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യായി എത്തുമ്പോൾ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.

500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *