ഗെഹ്ലോട്ടിന്റെ പിന്‍ഗാമിയെ തീരുമാനിക്കാന്‍ രാജസ്ഥാനില്‍ നിയമസഭാ കക്ഷി യോഗം

ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ നിര്‍ണായക നീക്കങ്ങള്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ജയ്പൂരില്‍ ഗെഹ്‌ലോട്ടിന്റെ വസതിയില്‍ ചേരും. ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് ചര്‍ച്ചകള്‍ക്കിടെയാണ് യോഗം. അശോക് ഗെഹ്ലോട്ടിന്റെ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →