ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ (ഡിറ്റിപിസി ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്റര്‍) സെപ്റ്റംബര്‍ 27ന് രാവിലെ 11 ന് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘റീതിങ്കിംഗ് ടൂറിസം’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
വിനോദസഞ്ചാര ദിനാചരണത്തിന്റെ ഭാഗമായി 26 ന് ആറന്മുളയില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടറും ഡിറ്റിപിസി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യാ എസ് അയ്യര്‍ നിര്‍വഹിക്കും. 27ന് രാവിലെ പെരുന്തേനരുവിയില്‍ പ്രസംഗ മത്സരവും നടത്തും. വിജയികള്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റും 27 ന് വിതരണം ചെയ്യും.
താല്പര്യമുള്ള വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2311343, 9447709944, 8943747310, 9447756113

