തിരുവനന്തപുരം: സോളാര്‍ കേസില്‍ ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ. ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ. ഓഫീസില്‍ 20/09/2022 രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചവരെ നീണ്ടു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ അബ്ദുള്ളക്കുട്ടി പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.പരാതിക്കാരിയുടെ മൊഴി, അനേ്വഷണത്തിന്റെ ഭാഗമായി ഇതിനകം ശേഖരിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.പിമാരായ അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍, തോമസ് കുരുവിള, എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരേയാണ് കേസ്.ലൈംഗികപീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആറ് എഫ്.ഐ.ആറാണുള്ളത്. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യത്തില്‍ പങ്കാളിയാകല്‍ എന്നിവയാണ് ഉമ്മന്‍ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരേയുള്ള കുറ്റം.
സോളാര്‍: അബ്ദുള്ളക്കുട്ടിയെ സി.ബി.ഐ ചോദ്യംചെയ്തു
