ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഷമിക്കു കോവിഡ്-19 വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ഉമേഷ് യാദവ് പകരം ടീമില്‍ ഉള്‍പ്പെടുത്തി.20 നാണ് പരമ്പര ആരംഭിക്കുക. മൊഹാലിയിലെ ആദ്യ മത്സരത്തിനു ശേഷം 23 നു നാഗ്പൂരിലും 25 നു ഹൈദരാബാദിലുമായാണു മത്സരം. 2019 ലാണ് ഉമേഷ് അവസാനം ഇന്ത്യക്കു വേണ്ടി ട്വന്റി20 യില്‍ കളിച്ചത്. ഇം ണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നതിനിടെ പരുക്കേറ്റ ഉമേഷ് ബംഗളുരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.കോവിഡ് നെഗറ്റീവായാല്‍ ഷമിയെ ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ട്വന്റി20 പരമ്പരയില്‍ കളിപ്പിക്കും. 28 നു തിരുവനന്തപുരത്തും ഒക്ടോബര്‍ രണ്ടിന്ഗുവാഹാത്തിയിലും ഒക്ടോബര്‍ നാലിന് ഇന്‍ഡോറിലുമായാണു പരമ്പര.
ടീം ഇന്ത്യ: രോഹിത് ശര്‍മ (നായകന്‍), ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹാല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

