കണ്ണൂരിൽ പശുക്കളിൽ പേവിഷബാധ; വളർത്തു മൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ, ജില്ലയിൽ അതീവ ജാഗ്രത

കണ്ണൂർ: കണ്ണൂരിൽ പശുക്കളിലെ പേവിഷബാധയിൽ കർശന ജാഗ്രത എന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ: എസ്.ജെ ജയലേഖ. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. രോഗ ബാധ സംശയിച്ചാൽ വെറ്റിനറി സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.

വളർത്തു മൃഗങ്ങൾക്കും വാക്സിൻ പരിഗണനയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു. ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →