ഐ.ടി.ഐ ട്രേഡ് പരീക്ഷ: കേരളത്തിന് നേട്ടം

തിരുവനന്തപുരം: അഖിലേന്ത്യാ ഐ.ടി.ഐ ട്രേഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 76 ക്രാഫ്റ്റ്സ്മാന്‍ ട്രെയിനിങ് സ്‌കീം ട്രേഡുകളില്‍ 54 ട്രേഡുകളിലും കേരളത്തില്‍ നിന്നുളള ട്രെയിനികള്‍ക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 50,000 പേരില്‍ 92% പേരും വിജയിച്ചു .13 ട്രേഡുകള്‍ക്ക് പുരുഷ വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകളും വനിതാ വിഭാഗത്തില്‍ 16 ട്രേഡുകളില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകളും മലയാളികള്‍ക്കാണ്.കഴക്കൂട്ടം സര്‍ക്കാര്‍ വനിതാ ഐ.ടി.ഐ യിലെ സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ അനീഷ എം 600-ല്‍ 600 മാര്‍ക്കും മികച്ച വിജയം നേടി. 28 ന് സര്‍ക്കാര്‍ തലത്തില്‍ ദേശീയ റാങ്ക് ജേതാക്കളെയും സംസ്ഥാന റാങ്ക് ജേതാക്കളെയും ആദരിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →