ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി . ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ

മൂന്നു വർഷത്തിനകം ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്നാണ് ഫ്രാൻസിന്റെ ആഗ്രഹമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ ലേഡി ശ്രീറാം കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെ ആണ് മന്ത്രിയുടെ പരാമർശം.

‘2025-ഓടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 20,000 ആയി ഉയരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതൊരു അതിമോഹമാണെന്ന് എനിക്കറിയാം, പക്ഷേ ഇന്ത്യയ്ക്കും ഫ്രാൻസിനും ഇടയിൽ ആകാശമാണ് പരിധി.’-കാതറിൻ കൊളോണ പറഞ്ഞു.

പ്രതിവർഷം 7500 മുതൽ 8000 വിദ്യാർത്ഥികൾക്ക് വരെ ഇതുപ്രകാരം അവസരം ലഭിക്കും. നിലവിലുള്ളതിന്റെ അമ്പത് ശതമാനത്തോളം അധികമാണ് ഈ സംഖ്യയെന്നും കാതറിൻ വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →