മകനെ രക്ഷിക്കാനിറങ്ങി, ഒഴുക്കില്‍പ്പെട്ട് കാണാതായി, വിളപ്പില്‍ശാല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സന്ധ്യ അപകടത്തിൽപ്പെട്ടത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

42കാരിയായ സന്ധ്യ 10/09/22 ശനിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് സൗപർണിക നദിയിൽ ഒഴുക്കിൽപ്പെട്ടത്. കുളിക്കാനിറങ്ങിയ മകൻ ആദിത്യനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭർത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറയിൽ പിടിക്കാൻ സാധിച്ചതിനാൽ രക്ഷപെട്ടു. എന്നാൽ സന്ധ്യയെ ഒഴുക്കിൽപ്പെട്ട് കാണാതായി. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചിൽ ആദ്യദിവസം ഫലം കണ്ടില്ല.

ഉഡുപ്പിയിൽ നിന്ന് മുങ്ങൽ വിദഗ്ദർ എത്തിയിട്ടും സന്ധ്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 11/09/22 ഞായറാഴ്ച രാത്രി സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തീർത്ഥാടനത്തിനായി തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പിൽശാലയിൽ നിന്ന് പുറപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →