തീറ്റ കൊടുക്കുന്നവര്‍ നഷ്ടപരിഹാരവും കൊടുക്കണം

ന്യൂഡല്‍ഹി: തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരെ അതിന് അനുവദിക്കാമെന്നും എന്നാല്‍ നഷ്ടപരിഹാരം അടക്കമുള്ളവയുടെ ഉത്തരവാദിത്വവും അവര്‍ക്കായിരിക്കണമെന്നും സുപ്രീംകോടതി. രാജ്യത്ത് നായ്ക്കളെ ഇഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. നായ്ക്കളെ ഇഷ്ടപ്പെട്ട്, വളര്‍ത്തുന്നയാളാണു താനെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. തെരുവുനായ്ക്കള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളെ കേസില്‍ കക്ഷിചേരാന്‍ അനുവദിച്ച കോടതി, എല്ലാവരുടെയും വാദം കേട്ടശേഷം ഹര്‍ജിയില്‍ ഉത്തരവിടാമെന്നു വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →