ദുല്‍ഖര്‍ സല്‍മാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചുപ് .മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ഈ ചിത്രത്തിന് ഈണമൊരുക്കുന്നത്.സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും പറഞ്ഞു
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ബാല്‍കി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയില്‍ ഒരു ഈണം വായിച്ചുകേള്‍പ്പിച്ചുതന്നപ്പോൾഈ ഈണം സിനിമയ്ക്കായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ അമിത്ജി അത് സന്തോഷത്തോടെ സമ്മാനിച്ചുവെന്നും ബാല്‍കി പറഞ്ഞു.
വിഖ്യാത നടന്‍ ഗുരുദത്തിനും അദ്ദേഹത്തിന്റെ 1959-ലിറങ്ങിയ ക്ലാസിക് ചിത്രമായ കാഗസ് കേ ഫൂലിനുമുള്ള ആദരമായിട്ടാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 23-നാണ് സിനിമയുടെ റിലീസ്.

